Maulana Azad National Scholarship for Girls

മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം അവസാനിപ്പിക്കേണ്ടി വരുന്ന ന്യൂനപക്ഷ വിഭാഗത്തിലെ സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ക്ക് ഉപരി പഠനത്തിനുള്ള സ്‌കൂള്‍/കോളേജ് ഫീസ്, പുസ്തകം വാങ്ങല്‍, സ്റ്റേഷനറി, മറ്റ് ഉപകരണങ്ങള്‍, ഹോസ്റ്റല്‍ ഫീസ് ഇനങ്ങളിലാണ് തുക നല്‍കുന്നത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍  55 ശതമാനം മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി ജയം അല്ലെങ്കില്‍ തത്തുല്ല്യ വിദ്യാഭ്യാസം നേടിയവരും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പഠനത്തിന് അര്‍ഹത നേടിയവരുമായിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. സ്‌കോളര്‍ഷിപ്പ് തുക പന്ത്രണ്ടായിരം രൂപ. വിലാസം സെക്രട്ടി, മൗലാനാ ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍, ചെംസ്‌ഫോഡ് റോഡ്, ന്യൂഡല്‍ഹി-110 055 . വിശദാംശങ്ങള്‍ക്ക് http://maef.nic.in/Instructions.aspx സന്ദര്‍ശിക്കുക.